
വൈക്കം : പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തൻപുര, മേൽശാന്തി ആർ.ഗിരീഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റിന് ശേഷം കൊടിമരചുവട്ടിൽ കെടാവിളക്കിൽ പ്രസിഡന്റ് എൻ.വിജയൻ ദീപം തെളിയിച്ചു. കലാമണ്ഡപത്തിൽ കലാപരിപാടികളുടെ ദീപപ്രകാശനം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് നിർവഹിച്ചു. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും, വൈകിട്ട് ദേശതാലപ്പൊലിയും നടന്നു. കൊടിയേറ്റ് ചടങ്ങിന് പ്രസിഡന്റ് എൻ.വിജയൻ, സെക്രട്ടറി എസ്.എസ് സിദ്ധാർത്ഥൻ, വൈസ് പ്രസിഡന്റ് സി.എസ് നാരായണൻകുട്ടി, ജോ.സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറർ കെ.വിശ്വംഭരൻ, ധീവരമഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലൻ, സെക്രട്ടറി വീണാ.എസ്.ശിവൻ എന്നിവർ നേതൃത്വം നൽകി.