
വൈക്കം : പടിഞ്ഞാറേക്കര പെരുമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിലെ അഷ്ടബന്ധ ദ്രവ്യകലശം തുടങ്ങി. തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ദ്രവ്യകലശപൂജ. ഇന്നലെ രാവിലെ കുംഭേശ കർക്കരി കലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, തത്വകലശാഭിഷേകം എന്നിവ നടന്നു. മനയത്താറ്റ്മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരി, മനയത്താറ്റ്മനയ്ക്കൽ ഹരികൃഷ്ണൻ നമ്പൂതിരി, പ്രകാശൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, കലശക്കൊടം ദാമോദരൻ നമ്പൂതിരി, കലശക്കൊടം ജിഷ്ണു നമ്പൂതിരി, വിനോദ് എബ്രാംതിരി, നാരായണൻ നമ്പൂതിരി മ്ലാനപ്പള്ളി എന്നിവരാണ് ദ്രവ്യകലശ അർച്ചന നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ബിനു.ഡി.നമ്പൂതിരി, സെക്രട്ടറി പി.സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.