mg

കോട്ടയം : പരീക്ഷകൾ മാറ്റിവച്ചെന്ന രീതിയിൽ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എം.ജി സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാർത്ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന് രജിസ്ട്രാർ നൽകിയ പരാതിയിൽ പറയുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും സർവകലാശാലയുടെ പേര് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അനധികൃത സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. അനധികൃത അറിയിപ്പുകൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജുകളും ജാഗ്രത പാലിക്കണമെന്നും രജിസ്ട്രാർ അറിയിച്ചു.