പാലാ: എസ്.എൻ.ഡി.പി യോഗം കെഴുവംകുളം 106ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 8നും 9നും നടക്കും. 8ന് രാവിലെ 7.10ന് പാലാ മോഹനൻ തന്ത്രി, മഹേശ്വരൻ പമ്പാവാലി എന്നിവർ ചേർന്ന് കൊടിയേറ്റും. 10ന് പ്രഭാഷണം, 1.15ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച, സോപാനസംഗീതം, 7ന് കലാസന്ധ്യ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലീലാമ്മ ബിജുവിനെ സമ്മേളനത്തിൽ ആദരിക്കും. 7.30ന് ഭരതനാട്യം, 9ന് തിരുവാതിരകളി.
9ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് കലശാഭിഷേകം, 9ന് കാവടി ഘോഷയാത്ര, 12.30ന് കാവടിയഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, 6.30ന് ഗുരുദേവ രഥഘോഷയാത്ര, രാത്രി 7.30ന് ഭജന, 9.30ന് ഘോഷയാത്രയ്ക്ക് സ്വീകരണം, താലസമർപ്പണം, സമൂഹപ്രാർത്ഥന, കൊടിയിറക്ക്, അന്നദാനം.