ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വരക്ഷേത്രം വക ഓഡിറ്റോറിയവും സ്റ്റേജും ടൈൽ വിരിച്ച് മനോഹരമാക്കുന്നു. നിർമ്മാണ ജോലികൾ ഇന്നലെ ആരംഭിച്ചു. വലിയ ഓഡിറ്റോറിയത്തിൽ നേരത്തെ തന്നെ ടൈൽ വിരിച്ചിരുന്നു. വിവാഹം, സപ്താഹയജ്ഞങ്ങൾ, വിദ്യാഗോപാല മന്ത്രാർച്ചന, ചെറിയ സമ്മേളനങ്ങൾ തുടങ്ങിയവ നടക്കുന്ന ചെറിയ ഓഡിറ്റോറിയമാണിപ്പോൾ ടൈൽ വിരിക്കുന്നത്.

ഓഡിറ്റോറിയവും ഇതോടു ചേർന്ന സ്ഥിരമായുള്ള രണ്ട് സിമന്റ് ബഞ്ചുകളും സ്റ്റേജിലുമാണ് ടൈൽ വിരിക്കുന്നത്. രണ്ടുലക്ഷത്തിൽപരം രൂപാ ചിലവഴിച്ചാണ് ടൈലിടുന്നത്. വിഷുമഹോത്സവത്തിന് മന്നോടിയായി ടൈലിടീൽ പൂർത്തിയാക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.