കൊല്ലാട്:എസ്.എൻ.ഡി.പി.യോഗം 29ാം നമ്പർ ശാഖാ കൊല്ലാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 6 മുതൽ 10 വരെ നടക്കും. 6ന് രാവിലെ 6ന് ഗണപതിഹോമം, മഹാശാന്തിഹവനം, 6.30ന് ഉഷപൂജ, 7.30ന് ഗുരുദേവകൃതി പാരായണം, പുരാണപാരായണം, 9ന് കലശപൂജ, കലശാഭിഷേകം, ചതയപൂജ, ഉച്ചപൂജ, 1ന് പ്രസാദമൂട്ട് വൈകിട്ട് 6.30ന് കൊടിയേറ്റ്
ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥ, ശശി ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.
രാത്രി 7ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി സനീഷ് പുത്തൻപറമ്പിൽ
യൂണിയൻ കൗൺസിലർ സാബു ഡി.ഇല്ലിക്കളം, ശാഖാ പ്രസിഡന്റ് ജഗദീഷ് പാറയിൽ രാജേന്ദ്രൻ വാലയി, സന്ധ്യാദാസ്, സോമൻ പടിഞ്ഞാറേമഠം തുടങ്ങിയവർ സംസാരിക്കും.
7ന് രാവിലെ, 6ന് ഗണപതിഹോമം, 9ന് കലശപൂജ,കലശാഭിഷേകം,ഉച്ചപൂജ, വൈകിട്ട് കലാപരിപാടികൾ, തുടർന്ന് അന്നദാനം
8ന് രാത്രി 7.15ന് വനിതാസംഘം,യൂത്ത്മൂവ്മെന്റ് സംയുക്ത സമ്മേളനം യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണി.വൈ.പ്രസിഡന്റ് ശ്യാമള വിജയൻ മുഖ്യപ്രഭാഷണം നടത്തും. ലിനു പി.എൽ, സനീഷ് പുത്തൻപറമ്പിൽ, രാജേന്ദ്രൻ വാലയിൽ, പി.കെ.വൈശാഖ്, രജനി അരവിന്ദ്, സന്ധ്യാദാസ് എന്നിവർ സംസാരിക്കും.
8ന് കലാപരാപാടികൾ. തുടർന്ന് അന്നദാനം. 9ന് രാവിലെ 7.30ന് ഗുരുദേവകൃതികളുടെ പാരായണം, 8ന് പുരാണപാരായണം, വൈകിട്ട് 7.15 ന് പ്രഭാഷണം - ബ്രഹ്മചാരി സൂര്യശങ്കർ (ശിവഗിരിമഠം). 10ന് രാവിലെ 10.30ന് കലശാഭിഷേകം,11ന് പ്രസാദമൂട്ട്, വൈകിട്ട് 6.45ന് താലപ്പൊലി ഘോഷയാത്ര, ദീപാരാധന, ദീപക്കാഴ്ച, കൊടിയിറക്ക്, അന്നദാനം.