മുണ്ടക്കയം : ശ്രീനാരായണ എംപ്ലോയീസ് ഫോറം ഹൈറേഞ്ച് യൂണിയൻ മുണ്ടക്കയത്ത് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാമും സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ, ട്രഷറർ എം.എം.മജേഷ്, എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, ഹൈറേഞ്ച് യൂണിയൻ എംപ്ലോയിസ് ഫോറം പ്രസിഡന്റ് വി.വി അനീഷ് കുമാർ, സെക്രട്ടറി എം.എം രാകേഷ് , വൈസ് പ്രസിഡന്റ് ബിനീഷ് എ.എസ്, ട്രഷറർ രാജേഷ് രാജു, ശ്രീനാരായണ എംപ്ലോയീസ് ഫോറം ജില്ലാ വൈസ് പ്രസിഡന്റ് സാബു പി.വി, ജോയിന്റ് സെക്രട്ടറി അജീഷ് കുമാർ എം എസ് തുടങ്ങിയവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകൻ സി.എസ് സിജു കോരുത്തോട്, അദ്ധ്യാപിക റീന ഒലയനാട്, ഷാജി കെ.ബി കോരുത്തോട് എന്നിവർക്ക് യാത്രയയപ്പ് നൽകി. അജി ജോർജ് വാളകം നയിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ 92 കുട്ടികൾ പങ്കെടുത്തു.