മേമ്മുറി: എസ്.എൻ.ഡി.പി യോഗം 2486ാം നമ്പർ മേമ്മുറി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 38ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 7ന് ക്ഷേത്രം മേൽശാന്തി അനൂപ് ശാന്തി കൊടിയേറ്റ് നിർവഹിക്കും. 10ന് രമേശ് അടിമാലിയുടെ പ്രഭാഷണം, 1ന് പ്രസാദഊട്ട്. വൈകിട്ട് ഏഴിന് കലാസന്ധ്യ. 6ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഗുരുദേവ സ്‌തോത്രപാരായണം, 10ന് അനൂപ് വൈക്കത്തിന്റെ പ്രഭാഷണം, 1ന് പ്രസാദഊട്ട്, വൈകിട്ട് 7ന് ദേശതാലപ്പൊലി. 7ന് രാവിലെ 8ന് ഗുരുദേവകൃതികളുടെ ആലാപനം, 9ന് കലശാഭിഷേകം, 10ന് സ്വാമി ശിവനാരായണ തീർത്ഥയുടെ പ്രഭാഷണം, 12ന് എൻഡോവ്‌മെന്റ് വിതരണം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നാടകം.