ss

മണർകാട് : വീട്ടിൽ വിൽക്കാൻ സൂക്ഷിച്ച അനധികൃത വിദേശമദ്യവുമായി മണർകാട് മാലം ഭാഗത്ത് വാവത്തിൽ മാലം സുരേഷിനെ (52) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലിറ്റർ വിദേശനിർമ്മിത വിദേശമദ്യവും, ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഉൾപ്പെടെ 17 ലിറ്ററോളം മദ്യം കണ്ടെടുത്തത്.

കോട്ടയം ഡിവൈ.എസ്.പി മുരളി എം.കെ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷോജോ വർഗീസ്, മണർകാട് സ്റ്റേഷൻ എസ്.ഐ ഷെബാബ് കെ.കെ, സി.പി.ഒമാരായ ജിജോ തോമസ്, ലിജോ എം.സക്കറിയ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുണ്ട്.