കാഞ്ഞിരപ്പള്ളി: കിഴക്കിന്റെ മൂകാംബികയായ ഇടചോറ്റി ശ്രീസരസ്വതിദേവി ദിവ്യക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാവാർഷിക ദിനാഘോഷവും ദശലക്ഷാർച്ചയും 7 മുതൽ 9 വരെ നടക്കും. ഏഴിന് രാവിലെ 6ന് വിശേഷാൽ പൂജകൾ,7ന് ലളിതാസഹസ്രനാമം ഗായത്രിസഹസ്രനാമം തുടർന്ന് ദേവിഭാഗവതപാരായണം, ഉച്യ്ക്ക് 1 ന് അമൃതഭോജനം വൈകിട്ട് 6.30ന് ദീപാരാധന,7ന് ഭജൻസ്. എട്ടിന് രാവിലെ പതിവ് പൂജകൾക്ക് ശേഷം ദശലക്ഷാർച്ചന 7ന്. കലശപൂജ,ദീപപ്രോജ്വലനം ,ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. പ്രതിഷ്ഠാദിനമായ ഒമ്പതിന് രാവിലെ 5.20ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,7.30ന് ദശലക്ഷാർച്ചന സമാപനം, ആരതി.8 ന് ബ്രഹ്മകലശപൂജ തുടർന്ന് കലശാഭിഷേകം.1ന് അമൃതഭോജനം.11ന് ആദ്ധ്യാത്മിക സദസ് പന്തളം രാജകൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് ശങ്കർ വർമ്മരാജ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദസ്വാമി അദ്ധ്യക്ഷനാകും.പന്തളം പി.രാമവർമ്മ രാജ ഭദ്രദീപം തെളിയിക്കും. സ്വാമി ദേവചൈതന്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. പുരാണ ആചാര്യൻ മനോജ് ശാസ്ത്രികൾ മുഖ്യപ്രഭാഷണം നടത്തും.രവീന്ദ്രൻ എരുമേലി, എ.കെ. സുധാകരൻ രാകേഷ് കുമാർ എസ്, ചന്ദ്രബാബു, ബിജു മിഷ്യൻ പറമ്പിൽ തുടങ്ങിയവർ സംസാരിക്കും.