adarikkunnu

വൈക്കം: വൈക്കം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി വളപ്പിൽ ഇഫ്താർ സംഗമവും മെറി​റ്റ് ഈവനിംഗും നടത്തി.
വൈക്കം മുൻസിഫ് അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ ന്യായാധികാരി സി.എച്ച് അബീന, മാളികപ്പുറം മുൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരി, വൈക്കം ടൗൺ ഇമാം ഹുസൈൻ ബാഖവി, വൈക്കം ഫൊറോന പള്ളി വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ, സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി, ബാർ അസോസിയേഷൻ സെക്രട്ടറി ജോർജ്ജ് ജോസഫ്, അഡ്വ.സ്മിത സോമൻ എന്നിവർ പ്രസംഗിച്ചു.
നിയമവിഷയത്തിൽ ഡോക്ടറേ​റ്റ് നേടിയ അഡ്വ.ജോർജ്ജ് ഇട്ടംകുളങ്ങരയെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ അഭിഭാഷകരുടെ മക്കളായ ഐശ്വര്യ ലക്ഷ്മി, ഗൗതം ഹരികുമാർ, സിത്താര തോമസ്, അഞ്ജന രാജീവ്, ശ്രദ്ധാ രാജേഷ്, പി.അനന്തകൃഷ്ണൻ, ജോയൽ ജോസ് സാജു എന്നിവർക്കും ഉപഹാരം നൽകി.