sweekaranam

കുമരകം : കർണാടകയിൽ നടന്ന ദേശീയ സെപക് താക്രോ മത്സരത്തിൽ വെങ്കല മെഡൽ ജേതാവായ സോന ഷൈജുവിനും പരിശീലകനും സ്കൂൾ കായികാദ്ധ്യാപകനുമായ വി.കെ ഷിബുവിനും കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. ബോട്ടുജെട്ടിയിൽ നിന്ന് വിവിധ സംഘടന പ്രതിനിധികളുടെയും വ്യാപാരി വ്യവസായികളുടെയും സ്വീകരണം ഏറ്റുവാങ്ങിയാണ് സ്കൂൾ അങ്കണത്തിലേക്ക് സോനയെ ആനയിച്ചത്. അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.കെ ജയപ്രകാശ് അദ്ധ്യക്ഷനായി. മെമന്റോ ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മേഘല ജോസഫ് വി കെ ഷിബുവിനെ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു, പി.ടി.എ പ്രസിഡന്റ് വി.സി അഭിലാഷ്, പ്രിൻസിപ്പൽ എസ് സുനിമോൾ എന്നിവർ സംസാരിച്ചു.