bus

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടക്കുന്നതായി പരാതി. കുറ്റിശേരിക്കടവ് -പൂവംപള്ളി ബസ് ആണ് ട്രിപ്പ് മുടക്കുന്നത്. ഡ്രൈവർക്കോ, കണ്ടക്ടർക്കോ എന്തെങ്കിലും അസൗകര്യങ്ങളുണ്ടായാൽ ആ ദിവസങ്ങളിൽ ബസ് മുടക്കമായിരിക്കുമെന്ന് യാത്രക്കാർ പറയുന്നു. ഈ ദിക്കിലേക്കുള്ള യാത്രക്കാർ ബസ് കാത്ത് മണിക്കൂറുകൾ കഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് ഇന്ന് ബസ് ഇല്ലെന്നുള്ള വിവരം അധികാരികൾ പറയുന്നത്. ആകെ ഒരു ബസ് മാത്രമാണ് ട്രിപ്പ് നടത്തുന്നത്. അതു മുടങ്ങിയാൽ പിന്നെ ഓട്ടോറിക്ഷ ആശ്രയിക്കണമെന്ന് യാത്രക്കാർ പറയുന്നു. ചില ഒാട്ടോറിക്ഷ ഡ്രൈവർമാരുടെ അമിതകൂലി ഈടാക്കുന്നതായി പരാതിയുണ്ട്. ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.