വൈക്കം : വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ രാവിലെ 10 ന് സീതാറാം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.ആർ.റജി റിപ്പോർട്ട് അവതരിപ്പിക്കും.