കോട്ടയം: കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന് നാളെ കൊടിയേറും. 13ന് പള്ളിവേട്ട. 14ന് ആറാട്ട്.
നാളെ രാത്രി 8ന് കൊടിയേറ്റ്. കുരുപ്പക്കാട് നാരായണൻ നമ്പൂതിരി, മേൽ ശാന്തി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനവും കൃഷ്ണാനന്ദഭാരതിക്ക് പ്രഥമ അമ്പലക്കടവിലമ്മ പുരസ്ക്കാരവും മുൻ ഗുരുവായൂർ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി നൽകും. 9.30ന് പൂരക്കളി.
എട്ടിന് രാത്രി 9ന് ഡാൻസ്, 10ന് ഭരതനാട്യം. 9ന് രാത്രി 8ന് ഹരികഥ, 9ന് ഡാൻസ്, 10ന് നൃത്ത നൃത്യങ്ങൾ. 10ന് രാത്രി 7.30ന് സംഗീതസദസ്, 9.30ന് നാടകം മക്കളുടെ ശ്രദ്ധക്ക്. 11ന് രാത്രി 9ന് കഥകളി സന്താനഗോപാലം. 12ന് രാത്രി 9.30ന് ഗാനസന്ധ്യ വൈക്കം സാബു. 13ന് പള്ളിവേട്ട, ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, 7.30ന് വയലിൻ ഫ്യൂഷൻ, 9.30ന് നൃത്ത നാടകം ഗൗരിശങ്കരം, 11.30ന് പള്ളിവേട്ട. 14ന് ആറാട്ട്, രാവിലെ 10ന് ആറാട്ട് എഴുന്നള്ളിപ്പ്. 11.30ന് കൊടിയിറക്ക്, രാത്രി 8.30ന് മുടിയേറ്റ്, 12ന് ഇരട്ടഗരുഡൻ.