fransis-george

കോട്ടയം : കോട്ടയത്തെ യു.ഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. നാമനിർദ്ദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒപ്പിട്ടവരെ ഹാജരാക്കാൻ അപരന്മാർക്ക് കഴിഞ്ഞില്ല.

അപരന്മാരിൽ ഒരാൾ സി.പി.എം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗവും, രണ്ടാമൻ മാണി ഗ്രൂപ്പ് തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു. വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ കബളിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.