
തിരുവനന്തപുരം : ജോസ്കോ തിരുവനന്തപുരം കിഴക്കേക്കോട്ട ഷോറൂമിന്റെ 25-ാം വാർഷിക ആഘോഷങ്ങൾ നിരവധി ഓഫറുകളുമായി ഇന്ന് മുതൽ ഏപ്രിൽ പത്ത് വരെ നടക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയമാണ് സമ്മാനം. അൺകട്ട് ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾക്ക് സ്പെഷ്യൽ ഡിസ്ക്കൗണ്ടും ഒരുക്കിയിട്ടുണ്ട്. വിവാഹ പർച്ചേസുകൾക്ക് ഹോൾസെയിൽ റേറ്റിൽ ആഭരണങ്ങൾ സ്വന്തമാക്കാം. എല്ലാ പർച്ചേസുകൾക്കും സ്പെഷ്യൽ ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. 2.5 ശതമാനം മുതലാണ് പണിക്കൂലി.
ഹോൾസെയിൽ ഡിവിഷനിൽ ആന്റിക് , ചെട്ടിനാട്, നഗാസ്, ലക്ഷ്മി തുടങ്ങിയ ഡിസൈനർ ആഭരണങ്ങൾ 7 ശതമാനം മുതൽ പണിക്കൂലിയിൽ സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങളുടെ പർച്ചേസിന് കാരറ്റിന് 15,000 വരെ കിഴിവുണ്ട്. വിപുലമായ കളക്ഷനുകളുടെ വിശാലമായ ലോകമാണ് ജോസ്കോ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എം. ഡിയും സി. ഇ. ഒയുമായ ടോണി ജോസ് അറിയിച്ചു.