
പൊൻകുന്നം: റെൻസ്‌ഫെഡ് ( രജിസ്‌ട്രേഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം ഹിൽഡാ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടത്തി. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. റെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് നന്ദകുമാർ എസ്. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത്.എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷിനോയ് ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന സമിതി അംഗങ്ങളായ മനോജ് വി. സലാം, മുഹമ്മദ് ഹനീഫ, ജില്ലാ ട്രഷറർ അഖിൽ ദേവ് എന്നിവർ സംസാരിച്ചു.