കുമ്മണ്ണൂർ: നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 8 മുതൽ 10 വരെ നടക്കും.

8ന് രാവിലെ 8.30ന് ശ്രീബലി, മേജർ സെറ്റ് പഞ്ചവാദ്യം. 12ന് ഉച്ചപൂജ. 12.15ന് ഭക്തിഗാനമേള.12.30ന് പ്രസാദമൂട്ട്. വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, മേജർ സെറ്റ് പഞ്ചവാദ്യം. രാത്രി 8.30ന് ചെണ്ട, വയലിൻ, ഫ്‌ളൂട്ട് ഫ്യൂഷൻ.

9ന് രാവിലെ 8.30ന് ശ്രീബലി, പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചാരിമേളം. 11.30ന് സംഗീതസദസ്. 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേല, സേവ, നാഗസ്വരം, ദീപക്കാഴ്ച, മേജർ സെറ്റ് പഞ്ചാരിമേളം. രാത്രി 10ന് കൈകൊട്ടിക്കളി.

മീനഭരണി ദിവസമായ 10ന് രാവിലെ 7.30ന് പുരാണപാരായണം സൗന്ദര്യലഹരി. 9ന് ഗാനാർച്ചന. 9.30 മുതൽ കുംഭകുട അമ്മൻകുട ഘോഷയാത്രയും അഭിഷേകവും. 12ന് തിരുവാഭരണം ചാർത്തിയുള്ള ഉച്ചപൂജ, ഭരണിസദ്യ.12.30ന് കുച്ചിപ്പുടി, ഭരതനാട്യം. വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുതിപാട്ട്. 7 മുതൽ തിരുവാതിരകളി, കോൽക്കളി. രാത്രി 11 മുതൽ ഗരുഢൻതൂക്കം.