
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടവകാശമുള്ളത് 12,54,823 പേർക്ക്. ഇതിൽ 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. 0.001 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ.
18,19 വയസുള്ള 15,698 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 17,777 വോട്ടർമാരും 12,016 ഭിന്നശേഷി വോട്ടർമാരുമുണ്ട്.
ഏറ്റവുമധികം വോട്ടർമാരുള്ളത് പിറവം നിയമസഭാമണ്ഡലത്തിലാണ് 2,06,051 പേർ. കുറവ് വൈക്കം നിയമസഭാമണ്ഡലത്തിലും 1,63,469. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ 39,804 പേർ.
ജില്ലയിൽ 33,041 നവവോട്ടർമാർ
ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15.99 വോട്ടർമാരുണ്ട്. ഇതിൽ 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 33041 പുതിയ വോട്ടർമാരാണ്. 18-19 വയസുള്ള 20,836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20,910 വോട്ടർമാരും 15,034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 0.01 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ. വോട്ടർമാരിൽ 1.31 ശതമാനം പേർ 85 വയസിനു മുകളിലുള്ളവരും 1.30 ശതമാനം 1819 വയസുള്ളവരുമാണ്. 0.94 ശതമാനമാണ് ഭിശേഷിക്കാർ.
പ്രചാരണ ചെലവ് പരിശോധന
കോട്ടയം: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ പരിശോധന 12, 18, 23 തീയതികളിൽ കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കും. സ്ഥാനാർത്ഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിതമാതൃകയിൽ തയാറാക്കിയ വരവ് - ചെലവ് കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ എന്നിവ ഹാജരാക്കണം.