പള്ളം : എസ്.എൻ.ഡി.പി യോഗം 28 എ പള്ളം ശാഖയിലെ ശ്രീശാരദാ കുമാരി സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല പഠന ക്ലാസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കോട്ടയം പോളിടെക്നിക് റിട്ട. പ്രിൻസിപ്പൾ സി.ജി. അനിത ഉദ്ഘാടനം നിർവഹിക്കും. കുമാരിസംഘം പ്രസിഡന്റ് അനഘ ബൈജു അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ. റെജിമോൻ,​ ശാഖാ സെക്രട്ടറി വിശ്വനാഥൻ പി.എം,​ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിനു മോഹൻ,​ വനിതാസംഘം പ്രസിഡന്റ് മഞ്ജു ബിനു,​ ബാലജനയോഗം പ്രസിഡന്റ് ഗൗതം സജീവ് എന്നിവ പ്രസംഗിക്കും. കുമാരിസംഘം സെക്രട്ടറി അതുല്യ വിനോദ് സ്വാഗതവും, ട്രഷറർ മഞ്ജുഷ മോഹൻ നന്ദിയും പറയും.