മുണ്ടക്കയം : മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കോരുത്തോട് മടുക്ക റാക്കപ്പതാൽ ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജുരാജ് (21) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ കോരുത്തോട് സ്വദേശിയായ യുവാവിനെ റാക്കപ്പതാൽ ഭാഗത്ത് വച്ച് മർദ്ദിച്ച ശേഷം കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.