പാലാ: ക്ഷണികമായ ജീവിതത്തിൽ നമ്മുടെ ഹിതം ഏറ്റവും നന്നായി അറിയാവുന്നത് ഈശ്വരന് മാത്രമാണെന്ന് പ്രൊഫ. സരിത എസ്. അയ്യർ പറഞ്ഞു. ഒന്നിനും തുടക്കവും ഒടുക്കവുമില്ല. ഈ പ്രപഞ്ച നിയമങ്ങളുൾപ്പെടെ എല്ലാം ചാക്രികമാണെന്നും അവർ വ്യക്തമാക്കി.
ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ കൊടിയേറ്റുത്സവ നാളിൽ നടത്തിയ ഹിന്ദുധർമ്മ പരിഷത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. സരിത എസ്. അയ്യർ. ഗുരുവായൂർ മുൻ മേൽശാന്തി ഡോ. ശിവകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നിർവഹിച്ചു. പി.എൻ.രഘുനാഥൻ നായർ, കെ.എസ്. ഗോപാലകൃഷ്ണൻ, റ്റി.ആർ.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ഐങ്കൊമ്പ് പാറേക്കാവ് ശ്രീഭദ്രകാളി ക്ഷേത്രോത്സവ ഭാഗമായി നടത്തിയ ഹിന്ദുധർമ്മ പരിഷത്ത് പ്രൊഫ. സരിത എസ്. അയ്യർ ഉദ്ഘാടനം ചെയ്യുന്നു.ഡോ. ശിവകരൻ നമ്പൂതിരി, ഡോ. എൻ.കെ. മഹാദേവൻ, പി.എൻ. രഘുനാഥൻ നായർ എന്നിവർ സമീപം.