pusthakavandi

പൊൻകുന്നം :പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ടി.എം.തോമസ് ഐസക് രചിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകവണ്ടി യുടെ പര്യടനം പൊൻകുന്നം രാജേന്ദ്രമൈതാനത്ത് സാഹിത്യകാരി കെ.ആർ.മീര ഉദ്ഘാടനം ചെയ്തു.ഗവ.ചീഫ്.വിപ്പ്.ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പുസ്തക പരിചയം നടത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്,ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ,പഞ്ചായത്ത് അംഗം സുമേഷ് ആൻഡ്രൂസ്, സി.പി.എം മണ്ഡലം സെക്രട്ടറി എം.എ.ഷാജി,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി .എൻ. സോജൻ തുടങ്ങിയവർ പങ്കെടുത്തു. 20 വരെ പുസ്തകവണ്ടി മണ്ഡലത്തിൽ പര്യടനം നടത്തും.