കൊടുങ്ങൂർ : ആയില്യംകാവ് നാഗരാജാ ക്ഷേത്രത്തിൽ ആയില്യം പൂജ 17 ന് നടക്കും. മേൽശാന്തി എറെത്തുരുത്തിൽ ആണ്ടൂർ ജിഷ്ണു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6 30ന് ഗണപതി ഹോമം. 8.30ന് ജലധാര 9 30ന് ദേവി പൂജ 10. 30 ന് അഷ്ടനാഗപൂജ 11. 30ന് നൂറും പാലും, സർപ്പ പൂജ ഉച്ചയ്ക്ക് 1. 30ന് അന്നദാനം. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഈ മാസം തുടക്കം കുറിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് രാജേഷ് കുന്നേൽ അറിയിച്ചു.