കുമരകം :പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 8 മുതൽ 10 വരെ നടക്കും. എംഎൻ ഗോപാലൻ തന്ത്രി, മേൽശാന്തി ദീപു നാരായണൻ ശാന്തി, കൃഷ്ണകുമാർ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 8ന് വൈകിട്ട് 7ന് വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം. വിഷ്ണു പന്തിരുപറ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.പി ഗീത ഉദ്ഘാടനം നിർവഹിക്കും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് അവാർഡ് ദാനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ സുരേഷ്, പി.എസ് അനീഷ് എന്നിവർ പ്രസംഗിക്കും. ശ്രീലക്ഷ്മി ജ്യോതിലാൽ ഗുരുസ്മരണ നടത്തും. ബിജു സ്വാഗതവും അജീഷ് നന്ദിയും പറയും. 7.30ന് തിരുവാതിര, 7.45ന് നൃത്തനൃത്ത്യങ്ങൾ , 8ന് കുട്ടികളുടെ കലംപരിപാടികൾ. 9ന് വൈകിട്ട് 7ന് നൃത്തം , കൈകൊട്ടിക്കളി, നാടൻപാട്ട്. 10 രാവിലെ 8ന് കലശപൂജ, 10ന് മൂലേശ്ശേരി പാട്ടമ്പലത്തിൽ നിന്നും കുംഭകുട ഘോഷയാത്ര. 12ന് ആൽത്തറമേളം, മഹാപ്രസാദമൂട്ട്. 7ന് ദീപാരാധന, സമൂഹപ്രാർത്ഥന, വിവിധ സ്ഥലങ്ങളിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 7ന് നൃത്തനൃത്ത്യങ്ങൾ, തിരുവാതിരകളി, ഭക്തിഗാനമേള.