ksspa

കടുത്തുരുത്തി : പെൻഷൻകാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടുത്തുരുത്തി സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സിറിയക്ക് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗംഗാദേവി,​ ജില്ലാ ഭാരവാഹികളായ കാളികാവ് ശശികുമാർ, ഫിലോമിന ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഒ.എം വിശ്വംഭരൻ, പി കെ.സതീഷ്.കുമാർ, കെ.എ.സുജാത, എലിയാമ്മ, സതീദേവി, സിസിലി സെബാസ്റ്റ്യൻ, ഷാജിതോമസ്, ജെയിംസ് കെ കെ, ടി.എസ്.ബാബു, സോമൻ കണ്ണമ്പുഞ്ചയിൽ, ബിജു, എൻ.എൻ. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.