വൈക്കം: വല്ലകം അരിക്കുളങ്ങര സ്വയംഭൂ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവം 10 മുതൽ 14 വരെ ആഘോഷിക്കും. ചടങ്ങുകൾക്ക് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കണ്ണൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. 14ന് രാവിലെ 5ന് ഗണപതിഹോമം, 8ന് പാരായണം, വൈകിട്ട് 6.30ന് ദീപക്കാഴ്ച, 6.30ന് കൊടിമരം വരവ്, 7.30ന് ദേശതാലപ്പൊലി, തിരുവാതിര. 11ന് വൈകിട്ട് 6.30ന് ദീപക്കാഴ്ച , തിരുവാതിര, 7.30ന് ദേശതാലപ്പൊലി, ഭരതനാട്യം. 12ന് രാവിലെ 9.30ന് കലശാഭിഷേകം, വൈകിട്ട് 6.30ന് തിരുവാതിര, 7.30ന് ദേശതാലപ്പൊലി, 8ന് നൃത്തനൃത്യങ്ങൾ.13ന് വൈകിട്ട് 4 മുതൽ കുംഭകുടംവരവ്, 6.30ന് കുംഭകുടാഭിഷേകം, ദീപകാഴ്ച, 7.30ന് ദേശതാലപ്പൊലി, 8.30ന് നാടകം. വിഷുദിനമായ 14ന് രാവിലെ 5ന് വിഷുക്കണിദർശനം, 9ന് വിഷുക്കഞ്ഞി വിതരണം, 9ന് കുംഭകുടം, 11.30ന് മാമ്പഴ നിവേദ്യം, വൈകിട്ട് 4ന് കുംഭകുടംവരവ്, ദീപകാഴ്ച, തിരുവാതിര, 7.30ന് ദേശതാലപ്പൊലി, രാത്രി 8.30ന് നാടകം.