പെരുന്ന: മാരണത്തുകാവ് അംബികാ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 10 നും 11 നും നടക്കും. 10ന് രാവിലെ ഏഴിന് പൊങ്കാല, 7.45ന് പൊങ്കാലസമർപ്പണം, 9.30 മുതൽ അൻപൊലി, 11.30ന് വയലിൻ ഗാനതരംഗം, ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകീട്ട് ആറിന് സോപാനസംഗീതം, വൈകീട്ട് എട്ടിന് നൃത്തം. 7.15ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് ജീവിത എഴുന്നള്ളത്ത്, 11ന് രാവിലെ ഒൻപതു മുതൽ നാരായണീപാരായണം, ആറിന് സോപാനസംഗീതം, രാത്രി 7.30ന് ജീവിത എഴുന്നള്ളിപ്പ്, 9.30ന് അൻപൊലിസമർപ്പണം.