തെള്ളകം : എസ്.എൻ.ഡി.പി യോഗം 5360-ാം നമ്പർ തെള്ളകം ശാഖാ ചെമ്പഴന്തി കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പി.കെ.ഭാസ്കരൻ പീഠംചരിഞ്ഞതലിന്റെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി കെ.കെ.സതീശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ.മോഹനൻ അദ്ധ്യക്ഷത വഹിക്കും. പ്രമോദ് തമ്പി മുഖ്യപ്രഭാഷണം നടത്തും. കൺവീനർ ഐ.എസ്.അജികുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും.