
വൈക്കം : ടി.വി പുരം സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടത്തുന്ന എതിരേൽപ്പ് താലപ്പൊലിയ്ക്ക് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കാൻ ഒറ്റത്തടിയിൽ നിർമ്മിച്ച വേതാളീ വാഹനം സമർപ്പിച്ചു. ആനയെ ഉപയോഗിക്കുന്നതിന് വരുന്ന സാമ്പത്തിക ചെലവും നിയമപ്രശ്‌നങ്ങളും ഒഴിവാക്കാൻ തന്ത്രിയുടെ അനുമതിയോടെയാണ് എഴുന്നള്ളിപ്പിന് വേതാളീ വാഹനം ഉപയോഗിക്കുന്നത്. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി ഗോവിന്ദൻ നമ്പൂതിരി, മുഖ്യകാര്യദർശി ആനത്താനത്ത് എ.ജി വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് വാഹനം ഏറ്റുവാങ്ങി. അലങ്കരിച്ച വാഹനത്തിൽ ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് വാഹനം എത്തിച്ചത്.