കാഞ്ഞിരപ്പള്ളി : വി.പി.ഗോപാലകൃഷ്ണൻ നായർ തമ്പലക്കാട് എഴുതിയ 'ഓർമ്മകളിലേയ്‌ക്കൊരു പദയാത്ര' പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് നടക്കും. തമ്പലക്കാട് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രകാശനം നിർവഹിക്കും. മാന്നാനം കെ.ഇ.കോളേജ് റിട്ട. പ്രിൻസിപ്പൾ ഡോ.ബ്രിജിറ്റ് പോൾ ആദ്യ പ്രതി ഏറ്റുവാങ്ങും. കെ.ജെ.തോമസ് മുഖ്യ പ്രഭാഷണം നടത്തും. അമ്പിളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയാകും.