പൂഞ്ഞാർ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കടലാടിമറ്റം യൂണിറ്റിന്റെ രജത ജൂബിലി സമ്മേളനവും പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.

രാവിലെ 9.30ന് ഗുരുദേവകൃതികളുടെ ആലാപനം. 10ന് യൂണിറ്റ് പ്രസിഡന്റ് കെ.കെ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആർ.സലിൻകുമാർ ഉദ്ഘാടനം ചെയ്യും. സഭ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി കീർത്തിമോൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി.വി.ബിജുവാസ്, ജില്ലാ കോഓർഡിനേറ്റർ ഷിബു മൂലേടം, വനിതാസംഘം മീനച്ചിൽ യൂണിയൻ പ്രസിഡന്റ് മിനർവ്വ മോഹൻ, സി.എസ്.മോഹനൻ, സി.ജി.ബാലചന്ദ്രൻ, പി.കെ.മോഹനൻ,സി.കെ.പങ്കജാക്ഷൻ എന്നിവർ പ്രസംഗിക്കും.

ഉച്ചകഴിഞ്ഞ് 2ന് പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിക്കും. കെ.കെ.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തും. കെ.കെ.ജനാർദ്ദനൻ, പി.കെ.മോഹനൻ, പി.എം. മധുസൂദനൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് ജനാർദ്ദനൻ കൊച്ചാനിമൂട്ടിൽ ആധാര സമർപ്പണം നടത്തും. ജ്യോതിസ് മോഹൻ ഐ.ആർ.എസ്, സഭാ രജിസ്ട്രാർ പി.എം.മധു, ശിവഗിരി പി.ആർ.ഓ ഇ.എം. സോമനാഥൻ, സഭ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, പി.കമലാസനൻ, ബിജു അടിമാലി, കെ.കെ.സരളപ്പൻ, എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖാ പ്രസിഡന്റ് എം.ആർ. ഉല്ലാസ്, സെക്രട്ടറി വിനു വേലംപറമ്പിൽ, അനിരുദ്ധൻ മുട്ടുപുറം, പി.കെ. രാജപ്പൻ, പി.എം. മധുസൂദനൻ എന്നിവർ പ്രസംഗിക്കും.