
വൈക്കം : പെൻഷൻ പരിഷ്‌കരണ ഗഡുവിൽ ക്ഷാമാശ്വാസം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിയ്ക്ക് മുന്നിൽ ധർണ നടത്തി.
കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് സലീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, ഗിരിജ ജോജി, എം.കെ.ശ്രീരാമചന്ദ്രൻ, ലീല അക്കരപാടം, ഇടവട്ടം ജയകുമാർ, കെ കെ രാജു, ടി ആർ രമേശൻ, സി അജയകുമാർ, പി വി ഷാജി, കെ.എൽ സരസ്വതി അമ്മ എന്നിവർ പ്രസംഗിച്ചു.