elam

കുമളി : കനത്ത വേനൽച്ചൂടിൽ കർഷക പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തി ഏലക്കൃഷി കരിഞ്ഞുണങ്ങുന്നു. വേനൽ മഴയും ചതിച്ചതോടെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളിലും ചെടികൾ കരിഞ്ഞുണങ്ങി നിലത്ത് വീണു തുടങ്ങി. ദുരിതം അനുഭവിക്കുന്നത് ഏറെയും സാധാണക്കാരായ കർഷകരാണ്. പരിമിതമായ ജലസേചന സൗകര്യങ്ങൾ മാത്രമാണ് ഭൂരിഭാഗം വരുന്ന ചെറുകിട കർഷകർക്കുമുള്ളത്. കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു. ഉണക്കിന്റെ കാഠിന്യം കുറയ്ക്കാൻ തണലിനായി പച്ചനെറ്റ് കെട്ടുകയും ഏല ചെടിയുടെ ചുവട്ടിൽ കരിയിലകൾ കൂട്ടിവച്ച് മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. എലയ്ക്കായുടെ വില ഉയരാത്തതും തിരിച്ചടിയായിട്ടുണ്ട്. കരിഞ്ഞുണങ്ങിയ ചെടികൾ ഇനി പൂർവ്വസ്ഥിതിയിലെത്താൻ പുതിയ ചിമ്പ് മുളച്ച് വരണം. പുതുതായി മുളയ്ക്കുന്ന ചിമ്പുകൾ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കൂടിയേ തീരൂ.