
കോട്ടയം: പതിനേഴുകാരനായ വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് കേടുപാടുണ്ടായ കാറിന്റെ ഉടമയായ ഡോക്ടറിന് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം വിദ്യാർത്ഥിയുടെ പിതാവിൽ നിന്ന് ഈടാക്കി നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ കെന്നത്ത് ജോർജ് വിധിച്ചു. 2018 ഒക്ടോബർ 20ന് അരയൻ കാവ് കാഞ്ഞിരമറ്റം റോഡിൽ സെന്റ് ജോർജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ മറ്റൊരു കാറിനെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നു. 45 ദിവസത്തിനകം തുക ഇൻഷുറൻസ് കമ്പനി നൽകണമെന്നും കമ്പനി പിന്നീട് പിതാവിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് പി.രാജീവ് കോടതിയിൽ ഹാജരായി.