votinge

കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങൾ നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് ഇന്നും നാളെയുമായി മാറ്റും. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിലും കോളജുകളിലുമായി സജ്ജമാക്കിയിട്ടുള്ള സ്‌ട്രോംഗ് റൂമുകളിലേക്കാണ് ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വി.വി. പാറ്റ് മെഷീനും അടക്കമുള്ള വോട്ടിംഗ് യന്ത്രങ്ങൾ മാറ്റുക. തിരുവാതുക്കലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വെയർഹൗസിലാണ് നിലവിൽ ഇവ സൂക്ഷിച്ചിട്ടുള്ളത്.