ചിറക്കടവ് :വെള്ളാള സമുദായത്തിന്റെ ചരിത്രം വിവരിക്കുന്ന വെള്ളാളകുലം പഴമയും പെരുമയും എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളാളസമാജം പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി എം.എൻ. രാജരത്‌നം അദ്ധ്യക്ഷത വഹിച്ചു. ഡോ.കാനം ശങ്കരപ്പിള്ളയാണ് ചരിത്രപുസ്തകം രചിച്ചത്. ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകൾക്കും സംസ്ഥാനത്തെ സർവകലാശാലകൾക്കും ഗവേഷണവിദ്യാർത്ഥികൾക്കും പുസ്തകം നൽകുമെന്ന് ഡോ.കാനം ശങ്കരപ്പിള്ള പറഞ്ഞു. സുമേഷ് ശങ്കർ പുഴയനാൽ, ഡോ. എൻ.രാമചന്ദ്രൻപിള്ള, കെ.കെ.ബാലകൃഷ്ണപിള്ള, ടി.മുരളീധരൻ തുണ്ടത്തിൽ, രതീഷ് നാരായണൻ, മിഥുൻ രാജ് എന്നിവർ പ്രസംഗിച്ചു.