road

ശബരിപാതയിലെ കാടുകൾ വെട്ടണമെന്ന് ആവശ്യം

മുണ്ടക്കയം: ഏതുനിമിഷവും കാട്ടാനയുടെ മുമ്പിൽപ്പെടാം. കോരുത്തോട് കുഴിമാവ് ശബരിമലപാതയിലെ കാളകെട്ടി വനപാതയിലൂടെയുള്ള യാത്ര പലർക്കും പേടിസ്വപ്നമാണ്. കാഴ്ചമറച്ച് റോഡിലേക്ക് കാട് വളർന്നതോടെ പാതയിലെ വന്യമൃഗ സാന്നിധ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയില്ല. ഇതോടെ പകൽസമയങ്ങളിൽ പോലും പാതയിലൂടെ യാത്രചെയ്യാൻ ആളുകൾ ഭയപ്പെടുകയാണ്.

കുഴിമാവ് ആനക്കൽ മുതൽ കാളകെട്ടി ക്ഷേത്രം വരെയുള്ള ഭാഗത്താണ് റോഡിലേക്ക് കാട് വളർന്നിറങ്ങിയിരിക്കുന്നത്. ശബരിമല സീസൺ മുന്നോടിയായി പ്രദേശത്തെ കാടുകൾ തെളിച്ചെങ്കിലും വീണ്ടും കാടുകൾ വളർന്നു.

ഒളിഞ്ഞിരിപ്പുണ്ട് അപകടം

കാട്ടാനകളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. നിരവധി യാത്രക്കാർ രാത്രികാലങ്ങളിൽ കാട്ടാനകളെ കണ്ട് ഭയപ്പെട്ട സംഭവങ്ങളുണ്ട്. റോഡിന്റെ വശങ്ങളിലെ കാടുകൾ പൂർണമായും വെട്ടിനീക്കണമെന്നാണ് ആവശ്യം. പകൽസമയങ്ങളിലും റോഡിൽ കാട്ടാനകളിറങ്ങാറുണ്ട്.