തുരുത്തി: ഈശാനത്തുകാവ് ദേവീക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് തുടക്കമായി. 14ന് സമാപിക്കും. ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, വൈകിട്ട് 7ന് കളമെഴുത്തുംപാട്ടും. 7.30ന് കൈകൊട്ടിക്കളി, രാത്രി 8.10ന് നൃത്തനൃത്യങ്ങൾ. 9ന് രാത്രി 7.10 മുതൽ ഡാൻസ്, 7.45ന് സംഗീതസദസ്. 10ന് വൈകിട്ട് 7.30ന് ഭരതനാട്യം, 8ന് ഡാൻസ്, 8.20ന് തിരുവാതിര, 8.50ന് ഡാൻസ്, 9.10ന് കൈകൊട്ടിക്കളി. 11ന് വൈകിട്ട് 7.30ന് കിണ്ണംകളി,കോലടി തിരുവാതിര. 8.30ന് ഡാൻസ്, 8.4ന് കൈകൊട്ടിക്കളി. 12ന് 7.15ന് കൈകൊട്ടിക്കളി, 7.30ന് ഡാൻസ്, 8ന് തിരുവാതിര.13ന് വൈകിട്ട് 7ന് കാവടിവിളക്ക്, 7.30ന് ഭക്തിസംഗീതനിശ. 14ന് പുലർച്ചെ 4.30ന് വിഷുക്കണിദർശനം, 8.30ന് ശ്രീബലി, 10ന് കലശം, 10.30ന് കാവടി, 11ന് കുംഭകുട ഘോഷയാത്ര, വൈകിട്ട് 6.30ന് സേവ, 7ന് ദേശതാലപ്പൊലി, 7.30ന് നാടൻപാട്ട്, രാത്രി എതിരേല്പ്. 11 മുതൽ 13 വരെ രാവിലെ 7ന് പറയ്ക്കെഴുന്നെള്ളിപ്പ് നടക്കും.