കോട്ടയം: പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനുള്ള ഫോമുകൾ ഇന്നും നാളെയും ജില്ലയിലെ വിവിധ പരിശീലനകേന്ദ്രങ്ങളിൽ വിതരണം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് വിതരണം. പോസ്റ്റൽ വോട്ടിനായുള്ള ഫോറം 12 ഉം ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഫോറം 12 എയുമാണ് വിതരണം ചെയ്യുക. ഫോമുകൾ കൈപ്പറ്റുന്നതിനായി പോളിംഗ് ഉദ്യോഗസ്ഥർ അവരുടെ പോസ്റ്റിംഗ് ഓർഡറും തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡും ഹാജരാക്കണം. ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. രണ്ടാംഘട്ട പരിശീലന ദിവസങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പരിശീലന കേന്ദ്രങ്ങളിൽ ക്രമീകരിക്കും.