മറിയപ്പള്ളി : എസ്.എൻ.ഡി.പി യോഗം 26-ാം നമ്പർ മറിയപ്പള്ളി ശാഖയിൽ മഹാകവി കുമാരനാശാൻ അനുസ്മരണം 12 ന് വൈകിട്ട് 7 ന് നടക്കും. സ്ത്രീയും പ്രണയവും ആശാൻ കവിതയിൽ എന്ന വിഷയത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ റിട്ട. പ്രൊഫ. ഡോ.ബിന്ദു ജി.മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും.