
കട്ടപ്പന: തൊപ്പിപ്പാള മറ്റപള്ളി കവലയിൽ ഇന്നലെ വൈകുന്നേരം കാട്ടാന എത്തി. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ഇടുക്കി വന്യജീവി സങ്കേതതത്തിൽ നിന്നാണ് കാട്ടാന ജനവാസമേഖലയിലേക്ക് എത്തിയത്. മേഖലയിൽ താമസിക്കുന്ന യുവാവാണ് ആദ്യം കാട്ടാനയെ കണ്ടത്. ആളുകൾ ബഹളം വച്ചതോടെ കാട്ടാന വനത്തിലേക്ക് കയറിപ്പോയി. 10 വർഷം മുൻപാണ് ഇതിന് മുൻപ് ഇവിടെ കാട്ടാന ഇറങ്ങിയിട്ടുള്ളത്. വഴിവിളക്കുകൾ കത്താത്തതും ഫെൻസിങ്, ട്രഞ്ച് സംവിധാനങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. പകൽസമയത്തും കാട്ടാനയുടെ സാന്നിദ്ധ്യം വലിയ ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്നത്. കൃഷിനാശം ഉണ്ടായില്ലെങ്കിലും ചക്കയടക്കം ഭക്ഷിക്കുവാനാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്.