ചങ്ങനാശ്ശേരി : ഇന്ന് അസ്തമയത്തിനു ശേഷം ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ ) തീരുമാനിക്കുന്ന ശവ്വാൽ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ തെക്കൻ കേരളത്തിലെവിടെയെങ്കിലും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് സമസ്ത കേരള സുന്നി കോഓർഡിനേഷൻ സൗത്ത് സോൺ കൺവീനർ കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി അറിയിച്ചു. ഫോൺ: 9496541786, 04812441013