varshikom

വൈക്കം: പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ സൺഡേ സ്‌കൂൾ വാർഷികാഘോഷവും വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. വികാരി ഫാ.ഡെന്നീസ് കണ്ണമാലി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കുഞ്ഞമ്മ ഇടക്കേരി അദ്ധ്യക്ഷത വഹിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി പൂവക്കോട്ടിൽ, സ്‌കൂൾ ലീഡർ ആൽബിൻ ഗിരീഷ്, സിസ്​റ്റർ മരിയ, പീ​റ്റർ തറപ്പേൽ, ബ്രദർ സാലസ് വേമ്പേനിക്കാലാ, കൺവീനർ കെ.കെ.റെജി, പി.​റ്റി.എ. കൺവീനർ ബിബിൻ പാച്ചേനി എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.