saji
സജി മഞ്ഞക്കടമ്പിൽ ഫോട്ടോയുമായി പാർട്ടി ഓഫീസിൽ നിന്നും ഇറങ്ങി വരുന്നു.

പാലാ : പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ പാലായിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ നിന്ന് കെ.എം. മാണിയുടെ ഫോട്ടോ സജി മഞ്ഞക്കടമ്പിൽ തിരികെ എടുത്തു. ഇന്നലെ ഉച്ചയോടെയാണ് സജി ഓഫീസിലെത്തിയത്. ഇവിടെ ഒരു വസ്തുവച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞ് പാർട്ടി ഓഫീസിന്റെ താഴ് തുറന്ന് ചിത്രം കൊണ്ടുപോവുകയായിരുന്നു. മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. മാണിസാറിന്റെ ചരമദിനത്തിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും പറഞ്ഞു. തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ മോൻസ് ജോസഫ് എം.എൽ.എയ്ക്ക് എതിരായ ആരോപണം ആവർത്തിച്ചു. ജോസ് കെ.മാണിയുമായി തെറ്റിപ്പിരിഞ്ഞ് ജോസഫിനൊപ്പം ചേർന്ന സമയത്താണ് പാലായിലെ ഓഫീസിൽ സജി കെ.എം.മാണിയുടെ ചിത്രം വച്ചത്.വീണ്ടും ജോസ് കെ.മാണിക്കൊപ്പം പോകുമെന്നാണ് സൂചന.