
പൊൻകുന്നം: പത്തനംതിട്ടയിലെ എൻ.ഡി.എ.സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ പ്രചാരണാർത്ഥം എൻ.ഡി.എ.ചിറക്കടവ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളം വളരാത്തത് ഇടതുസർക്കാർ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ മറച്ചുവെയ്ക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്നതിനാലാണെന്ന് പി.സി.ജോർജ് പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പി.യിൽ ചേർന്നവരെ പി.സി.ജോർജ് സ്വീകരിച്ചു. ബി.ജെ.പി.ഏരിയ പ്രസിഡന്റ് പ്രശാന്ത് മാലമല അദ്ധ്യക്ഷത വഹിച്ചു. കെ.ജി.കണ്ണൻ, വൈശാഖ് എസ്.നായർ, വി.ആർ.ദീപു, കെ.വി.നാരായണൻ, ജി.ഹരിലാൽ, ജയ ബാലചന്ദ്രൻ, ജെ.പി.അനന്തു തുടങ്ങിയവർ പ്രസംഗിച്ചു.