പൊൻകുന്നം : ടൗൺ ഡെവലപ്പ്മെന്റ് കൗൺസിൽ വാസൻ ഐ കെയർ, പുന്നാംപറമ്പിൽ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ശ്യാംബാബു, എം.എച്ച്.നിയാസ്, പ്രീതി വേണുഗോപാൽ, പി.എച്ച്.സലാഹുദീൻ, അഹന നീതു, രാധിക ഷിബു, ജനീവ് പൊൻകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.