കോട്ടയം : ശ്രീനാരായണ വനിതാ സമാജം വിദ്യാഭ്യാസ അവാർഡ് വിതരണം 16 ന് ഉച്ചയ്ക്ക് 2.30 ന് എസ്.എൻ.വി സദനം ഹാളിൽ

എസ്.എൻ.ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, കേരളകൗമുദി സ്പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ, ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റ് പി.ജി.രാജേന്ദ്ര ബാബു, സമാജം ലീഗൽ അഡ്വൈസർ അഡ്വ.കെ.ആർ. രാജേഷ്, എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ ബി ശാഖാ പ്രസിഡന്റ് എസ്.എൻ.ദേവരാജൻ, ടൗൺ എ ശാഖാ പ്രസിഡന്റ് രാജൻ ബാബു എന്നിവർ പ്രസംഗിക്കും. സമാജം പ്രസിഡന്റ് അഡ്വ. സി.ജി സേതുലക്ഷ്മി സ്വാഗതവും, സെക്രട്ടറി കെ.എം.ശോഭനാമ്മ നന്ദിയും പറയും.