പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ 15 മുതൽ മെയ് 3 വരെ ആഘോഷിക്കും

15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന. 22ന് രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4ന് ശേഷം കൊടിയേറ്റ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുല്ലേൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 6 മണിക്ക് പുറത്ത് നമസ്‌കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം, 9 ന് സുവിശേഷ കീർത്തനം.

23ന് രാവിലെ 5.30 നും 6.45 നും 8 നും വിശുദ്ധ കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന. 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാന അർപ്പിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4.15 നും 5.30 നും 6.45 നും വിശുദ്ധ കുർബാന, നൊവേന.

ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ കുർബാന, നൊവേന. 7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.

26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും വിശുദ്ധ കുർബാന, നൊവേന.

എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന.